15 Oct 2019






പ്രിത്വി രാജ് ചിത്രം ഉടൻ വരുന്നു....!!!! 

"ആറു വർഷത്തെ ഇടവേളക് ശേഷം വരുന്നു..."

ആരാധകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി പൃഥ്വിരാജ് ഇട്ട ഒരു പോസ്റ്റ് ആണ് ഇത്.കൂടുതൽ വിവരങ്ങൾ അറിയാൻ നാളെ രാവിലെ 10 മണിവരെ എല്ലാവരും കാത്തിരിക്കണം..
ഇതോടെ സിനിമ ഏതാണെന്നു അറോയാണ് ആരാധകരുടെ പാച്ചിൽ ആയി ..
സംവിധായകൻ ഷാജി കൈലാസ് അദ്ദേഹത്തിൻറെ  പേജിൽ ആ മൂവി ന്യൂസ് ഇട്ടതോടെ ഷാജി കൈലാസ് ആണ് ചിത്രത്തിന്റെ സംവിധായകൻ എന്ന് ഉറപ്പായി .2013ല്‍ റിലീസ് ആയ ജിഞ്ചർ ആണ് ഷാജി കൈലാസ് മലയാളത്തില്‍ അവസാനമായി സംവിധാനം ചെയ്തത്.അഹ് ഒരു കണക്കു വച്ചുനോക്കിയാൽ തലക്കെട്ടു കൃത്യമാണ് "ആറു വർഷം"

12 Oct 2019

ലൂസിഫർ മലയാളം ചിത്രം  ഇംഗ്ലീഷ് മൂവി സ്റ്റൈലിൽ ഒന്ന് കണ്ടുനോക്കു 

2019 - ൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലയാള ത്രില്ലർ ചിത്രമാണ് ലൂസിഫർ. മുരളി ഗോപി തിരക്കഥയെഴുതി ആൻറണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന സവിശേഷതയും ഇതിനുണ്ട്. ഈ ചിത്രത്തിൽ മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ പൃഥ്വിരാജ് സുകുമാരൻ, വിവേക് ഒബ്റോയ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തിരുവനന്തപുരം , എറണാകുളം , കൊല്ലം , ലക്ഷദ്വീപ് , മുംബൈ , ബാംഗ്ലൂർ , റഷ്യ എന്നിവിടങ്ങളിലായാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. 2018 ഡിസംബർ 13 ന് ആദ്യ ടീസർ പുറത്തിറങ്ങി. 2019 മാർച്ച് 20 രാത്രി 9 മണിയ്ക്ക് ഈ ചിത്രത്തിൻറ്റെ ട്രെയിലർ പുറത്തിറങ്ങി. 2019 മാർച്ച് 28 ന് ലൂസിഫർ തിയേറ്ററുകളിൽ റിലീസ് ചെയ്തു.

1992 ഇത് പുറത്തിറങ്ങിയ ടെർമിനേറ്റർ 2 ജൂഡിമെൻറ് ഡേ എന്ന ചിത്രത്തിന്റെ ട്രൈലെർ സൗണ്ട് ട്രാക്ക് ലുസിഫെറിലെ രംഗങ്ങളുമായി കൂട്ടിച്ചേർത്താൽ എങ്ങിനെ ഉണ്ടാകും എന്ന് നമുക് ഒന്ന് നോക്കിയാലോ ?